പഴയ സ്മാര്‍ട്ട്‌ഫോണോ ടാബ്ലറ്റോ വീട്ടില്‍ ഉണ്ടോ ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായ് ഒരു സുരക്ഷാ ക്യാമറ!

സാലിയന്റ് എൈ ആപ്പ് എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് പഴയ ഡിവൈസിനെ വെബ് ക്യാമറയായി ഉപയോഗിക്കുകയും അതില്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അലര്‍ട്ട് തരുകയും ചെയ്യും

SMARTPHONE, SAALIENT EYE സ്മാര്‍ട്ട്‌ഫോണ്‍, സാലിയന്റ് എൈ
സജിത്ത്| Last Modified ചൊവ്വ, 19 ജൂലൈ 2016 (12:08 IST)
ഒരു പഴയ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? എങ്കില്‍ അത് നല്ലൊരു സുരക്ഷാ ക്യാമറയായി ഉപയോഗിക്കാന്‍ ഒരുപാട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. നിങ്ങളുടെ പഴയ ഡിവൈസിനെ ഒരു നല്ല സെക്യൂരിറ്റി ക്യാമറയായി ഉപയോഗിക്കാനും സാധിക്കും.

സാലിയന്റ് എൈ ആപ്പ് എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് പഴയ ഡിവൈസിനെ വെബ് ക്യാമറയായി ഉപയോഗിക്കുകയും അതില്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അലര്‍ട്ട് തരുകയും ചെയ്യും. ഈ ഡിവൈസില്‍ തന്നെ ഫോട്ടോകള്‍ സേവ് ചെയ്യാനും അതില്‍ തന്നെ ഫോണ്‍ നമ്പറും ഈ മെയിലും വ്യക്തമാക്കാനും ഫോട്ടാകള്‍ അതിലേക്ക് അയയ്ക്കാനും സാധിക്കും.

ആദ്യമായി സാലിയന്റ് എൈ എന്ന അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം സെറ്റിങ്ങ്‌സില്‍ പോയി പാസ് വേഡ് നല്‍കി ക്യാമറ സെലക്ട് ചെയ്യുക. അതിനു ശേഷം ഇമൈല്‍ അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കി റെജിസ്റ്റര്‍ ചെയ്യുക. കൂടാതെ സാലിയന്റ് എൈ സെക്യൂരിറ്റി റിമോട്ട് ആപ്പ് നിങ്ങള്‍ക്ക് സൌജന്യമായി ലഭിക്കുകയും ചെയ്യും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :