സജിത്ത്|
Last Modified ശനി, 20 മെയ് 2017 (10:29 IST)
ലോകത്തിലെ ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കെത്തുന്നു. ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മാണ് ട്രാന്‍സ്ഫര്‍ പോര്‍ട് ഇന്‍ഞ്ചക്ഷന്‍ സാങ്കേതികത വിദ്യയില്‍ ടൂ-സ്‌ട്രോക്ക് ഓഫ്‌റോഡ് മോട്ടോര്‍സൈക്കിളുകളെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. കെടിഎം 300 EXC TPI, കെടിഎം 250 EXC TPI എന്നീ മോഡലുകളാണ് ഈ പദവി നേടിയിരിക്കുന്നത്.
എല്ലാ മലിനീകരണ മാനദണ്ഡങ്ങളും പാലിച്ചെത്തുന്ന പുതിയ കെടിഎം 250 സിസി, 300 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനുകള്‍ ലോകത്തെ തന്നെ ഏറ്റവും മികച്ചവയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് ഇഞ്ചക്ടറുകളുടെ സഹായത്താല്‍ സിലിണ്ടറിലെ ട്രാന്‍സ്ഫര്‍ പോര്‍ട്ടുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ട്രാന്‍സ്ഫര്‍ പോര്‍ട്ട് ഇഞ്ചക്ഷന്‍ സംവിധാനവും പുത്തന്‍ മോഡലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
കെടിഎം അവതരിപ്പിച്ച പുതിയ എഞ്ചിന്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് മുഴുവന്‍ സംവിധാനത്തെയും നിയന്ത്രിക്കുന്നത്. ടൂ-സ്‌ട്രോക്ക് എഞ്ചിന്‍ ഹൈലൈറ്റില്‍ എത്തുന്ന മോട്ടോര്‍സൈക്കിളുകളില്‍ ആധുനിക സജ്ജീകരണങ്ങളും കെടിഎം ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും നിയന്ത്രിക്കാവുന്ന WP സസ്‌പെന്‍ഷന്‍, ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ അലോയ്, ബ്രെംബോ ബ്രേക്കുകള്‍, ഡബിള്‍ ക്രാഡില്‍ ചാസി എന്നിങ്ങനെയുള്ള ഫീച്ചറുകളും ബൈക്കിലുണ്ട്.