സജിത്ത്|
Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (09:31 IST)
ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ ‘ബോൺവിൽ ബോബർ’ ഇന്ത്യന്‍ വിപണിയിലെത്തി. മോറല്ലൊ റെഡ്, ജെറ്റ് ബ്ലാക്ക്, അയൺ സ്റ്റോൺ വിത്ത് മാറ്റ് ഫിനിഷ്, കോംപറ്റീഷൻ ഗ്രീനും ഫ്രോസൺ സിൽവര്‍ എന്നീ നിറങ്ങളിലാണു ‘ബോൺവിൽ ബോബർ’ വിപണിയിലുള്ളത്. 9.09 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില.
1200 സി സി, ലിക്വിഡ് കൂൾഡ്, എട്ടു വാൽവ്, എസ് ഒ എച്ച് സി എൻജിനാണു ബോബറിന് കരുത്തേകുന്നത്. 6,100 ആർ പി എമ്മിൽ 77 പി എസ് കരുത്തും 4000 ആർ പി എമ്മിൽ 106 എൻ എം ടോർക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എൻജിന് സാധിക്കും. ബാർ അഗ്രത്തെ മിറർ, സ്റ്റെയൻലെസ് സ്റ്റീൽ സ്ട്രാപ് സഹിതമുള്ള യഥാർഥ ബാറ്ററി ബോക്സ്, കാർബ് ശൈലിയിലുള്ള ഇരട്ട ത്രോട്ടിൽ ബോഡി എന്നീ പ്രത്യേകതകള്‍ ബൈക്കിലുണ്ട്.
കൂടാതെ വിശാലമായതും ക്രമീകരിക്കാവുന്നതുമായ ലീവറുകൾ, റിയർ മഡ്ഗാഡ് ലൂപ്, ‘ഡ്രം ബ്രേക്കി’ൽ നിന്നു പ്രചോദിതമായ പിൻ ഹബ്, ഊരിമാറ്റാവുന്ന ഇൻസർഷൻ ക്യാപ് സഹിതമുള്ള സ്പ്രോക്കറ്റ് കവർ, പരമ്പരാഗത റബർ ഗെയ്റ്റർ, പുതിയ സൈഡ് പാനൽ, റോഡ് — റെയിൻ റൈഡിങ് മോഡ്, എ ബി എസ്, റൈഡറുടെ സൗകര്യാർഥം
റൈഡ് ബൈ വയർ,
എൽ ഇ ഡി റിയർ ലൈറ്റ്, ടോർക്ക് അസിസ്റ്റ് ക്ലച്, സ്വിച്ചബ്ൾ ട്രാക്ഷൻ കൺട്രോൾ, എൻജിൻ ഇമ്മൊബലൈസർ എന്നിവയും ബോബറിനെ വ്യത്യസ്തമാക്കുന്നു.