‘ദ കോർണർ റോക്കറ്റ്’ ഡിസൈനില്‍ പുതിയ കെടിഎം ഡ്യൂക്ക് വിപണിയിൽ

പുതിയ ഡ്യൂക്ക് വിപണിയിൽ വില 1.43 ലക്ഷം മുതൽ

Ktm Duke, KTM Duke 250, കെടിഎം ഡ്യൂക്ക്, ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390, ഡ്യൂക്ക്
സജിത്ത്| Last Modified ശനി, 25 ഫെബ്രുവരി 2017 (09:44 IST)
മൂന്ന് തകര്‍പ്പന്‍ വകഭേദങ്ങളില്‍
കെടിഎം ഡ്യൂക്ക്. ഡ്യൂക്ക് 200, ഡ്യൂക്ക് 250, എന്നീ ബൈക്കുകളുമായാണ് ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎം രംഗത്തെത്തിയിരിക്കുന്നത്. ഡ്യൂക്ക് 200ന് 1.43 ലക്ഷവും ഡ്യൂക്ക് 250ന് 1.73 ലക്ഷവും ഡ്യൂക്ക് 390ന് 2.25 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂമിലെ വില.

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഡ്യൂക്ക് 200, ഡ്യൂക്ക് 390 മോഡലുകള്‍ കൂടാതെ ഡ്യൂക്കിന്റെ 250 സിസി ബൈക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയിൽ ഡ്യുക്ക് 250 നുള്ള അതേ എൻജിൻ തന്നെയാണ് ഇന്ത്യയിലുമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 248.5 സിസി കപ്പാസിറ്റിയുള്ള എൻജിന്‍ തന്നെയായിരിക്കും ഈ ബൈക്കിലുമുണ്ടാകുക.


9000 ആർപിഎമ്മിൽ 30 ബിഎച്ച്പി കരുത്തും 7250 ആർപിഎമ്മിൽ 24 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. എന്നാല്‍ മറ്റു രണ്ടു ബൈക്കുകളുടെ എൻജിനിൽ കാര്യമായി മാറ്റങ്ങളുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കൂടുതൽ ഷാർപ്പായ ‘ദ കോർണർ റോക്കറ്റ്’ എന്ന പേരിലാണ് ഈ പുതിയ ബൈക്കിന്റെ ഡിസൈനിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇ‍ഡി ഡേടൈം റണ്ണിങ് ലൈറ്റ്, 13.4 ലീറ്റർ കപാസിറ്റിയുള്ള ഫ്യൂവൽ ടാങ്ക്,
സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡർ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :