1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Kerala gold rate today, Gold price falls below Rs 1 lakh

ഒരിടവേളയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ

ജനുവരി ആദ്യമായാണ് ഇതിന് മുന്‍പ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്.

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴെയെത്തി. ഇന്ന് ഉച്ചയോടെ സ്വര്‍ണവില വീണ്ടും കുറഞ്ഞതോടെ  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലെത്തി.ഒറ്റയടിക്ക് 32,00 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. ജനുവരി ആദ്യമായാണ് ഇതിന് മുന്‍പ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്.
 
ഉച്ചയോടെ ഗ്രാമിന് 400 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവന് 7560 രൂപയാണ് കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന് 27,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായെങ്കിലും പിന്നീട് ഇത് കുറയുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തലും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!