അനുബന്ധ വാര്‍ത്തകള്‍
- സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ
- കേന്ദ്രം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു, ഇക്കാര്യങ്ങള്‍ അറിയണം
- പശ്ചിമേഷ്യന്‍ പ്രതിസന്ധി: സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്തിയേക്കും, ഇന്ധനവില കൂട്ടാന്‍ സാധ്യത
- ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കൂ; പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണമെന്ത്?
- അക്ഷയ തൃതിയ: സംസ്ഥാനത്ത് വിറ്റത് 1269 കോടിയുടെ സ്വർണം
Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്
വിവാഹ സീസണും ഉയര്‍ന്ന നിക്ഷേപ ആവശ്യകതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം സാധാരണ ഉപഭോക്താക്കളെയും ജ്വല്ലറി മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയതോടെ കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധന. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയതോടെയാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയര്‍ന്നത്. വിവാഹ സീസണും ഉയര്‍ന്ന നിക്ഷേപ ആവശ്യകതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം സാധാരണ ഉപഭോക്താക്കളെയും ജ്വല്ലറി മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുവ വര്‍ധനയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വം, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, രൂപയുടെ ദുര്‍ബലത എന്നിവയുടെ പശ്ചാത്തലത്തിലാണ് നിര്‍ണായക നീക്കം.
തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ സ്വര്‍ണ വിപണിയില്‍ അത് ഉടനെ തന്നെ പ്രതിഫലിച്ചു. എംസിഎക്സ് വിപണിയില്‍ സ്വര്‍ണവില പുത്തന്‍ ഉയരത്തിലെത്തി. ചില വ്യാപാര റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.62 ലക്ഷം വരെ ഉയര്‍ന്നതായും സൂചനകളുണ്ട്. വെള്ളിവിലയിലും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള വിപണിയിലും ഇതിന്റെ പ്രതിഫലം ശക്തമായി അനുഭവപ്പെടുന്നു. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ ജ്വല്ലറികള്‍ വില വര്‍ധന ഉപഭോക്താക്കളിലേക്ക് മാറ്റേണ്ട സാഹചര്യമാണുണ്ടായത്. വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവര്‍ കൂടുതല്‍ ചെലവ് വഹിക്കേണ്ട അവസ്ഥയിലായി. സോഷ്യല്‍ മീഡിയകളിലും സ്വര്‍ണവില വര്‍ധന വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതേസമയം, ഉയര്‍ന്ന ഇറക്കുമതി തീരുവ ദീര്‍ഘകാലത്ത് സ്വര്‍ണ ആവശ്യകതയെ ബാധിക്കാമെന്നാണ് ജ്വല്ലറി മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വില തുടര്‍ച്ചയായി ഉയര്‍ന്നാല്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ മാറ്റിവെക്കാനും സാധ്യതയുണ്ട്. കൂടാതെ ഉയര്‍ന്ന തീരുവ വീണ്ടും സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും വ്യാപാര മേഖലയിലുണ്ട്.
രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള നീക്കമായി സര്‍ക്കാര്‍ ഇതിനെ വിശദീകരിക്കുമ്പോഴും, സാധാരണ ജനങ്ങളുടെ ചെലവുഭാരം കൂടുകയും സ്വര്‍ണ വിപണി കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.