1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Akshaya Tritiya 900 kg gold worth rs 1260 cr sold in kerala

അക്ഷയ തൃതിയ: സംസ്ഥാനത്ത് വിറ്റത് 1269 കോടിയുടെ സ്വർണം

Akshaya Tritiya
ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള ജ്വല്ലറികളില്‍ നിന്ന് വിറ്റഴിച്ചത് 1260 കോടിയുടെ സ്വര്‍ണം. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടത്.
 
ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായില്ല എന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചൂടില്‍ നേരിയ ആശ്വാസം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത