ജിയോ ഫൈബർ സേവനങ്ങൾ സെ‌പ്റ്റംബർ അഞ്ചിന് തുടങ്ങും; സെക്കൻഡിൽ ഒരു ജി‌ബി‌പിഎസ് വേഗത; വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജിയോ ഫൈബർ സേവനങ്ങൾ 2019 സെ‌പ്തംബർ അഞ്ചിന് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

Last Updated: തിങ്കള്‍, 12 ഓഗസ്റ്റ് 2019 (12:14 IST)
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ
42മത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുന്നു. ജിയോ ഫൈബർ സേവനങ്ങൾ 2019 സെ‌പ്തംബർ അഞ്ചിന് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ ജിയോ ഫൈബർ സേവനങ്ങൾ സെപ്‌റ്റംബർ 5ന് ആരംഭിക്കും. ജിയോ തുടങ്ങി മൂന്നാം വർഷത്തിലാണ് ഇതിന് തുടക്കമിടുന്നത്.സെക്കൻഡിൽ ഒരു ജി‌ബി‌പിഎസ് വേഗതയുമായി ജിയോ.

കഴിഞ്ഞ വർഷം, ഞങ്ങൾ നിങ്ങൾക്ക് അൾട്രാ-ഹൈ സ്പീഡ്‌സൺ ഗിഗാ ഫൈ‌ബ്രെ വാഗ്ദാനം ചെയ്തു. വീടുകളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇന്‍റർനെറ്റ്, ടിവി, ലാൻഡ് ലൈൻ എന്നിവ ഒരുമിച്ച് എത്തിക്കുന്ന ജിയോ ഫൈബർ പദ്ധതി സെപ്റ്റംബർ അഞ്ചിന് തുടങ്ങുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു

ഇന്ത്യ 2030ഓടെ 10 ട്രില്യൺ ഡോളർ സാമ്പത്തികശക്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യമാണ് നമ്മുടെ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്. ഈ ആശയം ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു. 2030 ഓടെ ഇന്ത്യ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഓഹരി സൗദി അരാംകോയ്ക്ക് 75 ബില്യൺ ഡോളറിന് വിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അരാംകോ 20ന് നിക്ഷേപിക്കും. 75 ബില്യൺ യുഎസ് ഡോളറിന്റെ മൂല്യമുള്ളതായിരിക്കും ഈ ഇടപാടെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ഏറ്റവുമധികം GST നൽകുന്ന സ്ഥാപനമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാറിയെന്ന് മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 67000 കോടിയിലധികം ജിഎസ്ടിയായി നൽകി.


ജിയോയ്ക്ക് 340 മില്യൺ ഉപയോക്താക്കൾ.ജിയോയുടെ വരിക്കാരുടെ എണ്ണം 340 ദശലക്ഷം മറികടന്ന് ലോകത്തെ അതിവേഗം വളരുന്ന ബിസിനസ്സായി മാറി.107 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായി റിലയൻസ് മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :