വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയിൽ ജിയോക്ക് സർവാധിപത്യം !

Last Updated: വ്യാഴം, 1 ഓഗസ്റ്റ് 2019 (15:33 IST)
ടെലികോം വിപണിയിൽ വരുമാനത്തിലും ഒന്നാമതെത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി റിലയൻസ് ജിയോ. വരുമാനത്തിൽ ഒരു വർഷം മുൻപ് വരെ എയർടെൽ ഒന്നാം സ്ഥാനത്തും വോഡഫോൺ ഐഡിയ രണ്ടാംസ്ഥാനത്തുമായിരുന്നും ഇരു കമ്പനികളെയും മറികടന്നാണ് ജിയോയുടെ നേട്ടം.

ജൂൺ പാദത്തിൽ 11,679 കോടിയാണ് റിലയൻസ് ജിയോയുടെ വരുമാനം. വോഡഫോൺ ഐഡിയയുടെ വരുമാനം 11,269.9 കോടി മാത്രമാണ്. എയർടെലിന്റെ വരുമാനമാകട്ടെ 10,632 കോടിയിൽ ഒതുങ്ങി. ഉപയോക്താക്കളുടെ എണ്ണത്തിലും ജിയോ വോഡഫോൺ ഐഡിയയെ മറികടന്ന് ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.

വോഡഫോൺ ഐഡിയയുടെ ആദ്യപാദ റിപ്പോർട്ട് പ്രകാരം 32 കോടി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത് എന്നാൽ ജിയോയുടെ ആദ്യ പാദ റിപ്പോർട്ട് പ്രകാരം 32.29 കോടി വരിക്കാർ കമ്പനിക്കുണ്ട്. തൊട്ടു പിന്നിൽ എയ‌ർടെലാണ് 32.3 കോടിയാണ് രാജ്യത്തെ എയർടെൽ വരിക്കാരുടെ എണ്ണം. വെറും 34 മാസങ്ങൾകൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :