വെറും 34 മാസങ്ങൾകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ !

Last Modified തിങ്കള്‍, 29 ജൂലൈ 2019 (18:08 IST)
ടെലികോം സേവന രംഗത്ത് വീണ്ടും വിപ്ലവം തീർത്തിരിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്ത് എറ്റവുമധികം ഉപയോക്താക്കളുള്ള ടെലികോം കമ്പനിയായി റിലയൻസ് ജിയോ മാറി. വോഡഫോൺ ഐഡിയയുടെ ആദ്യപാദ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ജിയോ മുന്നിലെത്തിയത്.

32 കോടി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത് എന്നാണ് വോഡഫോൺ ഐഡിയയുടെ ആദ്യ പാദ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ജിയോയുടെ ആദ്യ പാദ റിപ്പോർട്ട് പ്രകാരം 32.29 കോടി വരിക്കാർ ഉണ്ട്. തൊട്ടു പിന്നിൽ എയ‌ടെലാണ് 32.3 കോടിയാണ് രാജ്യത്തെ എയർടെൽ വരിക്കാരുടെ എണ്ണം. വെറും 34 മാസങ്ങൾകൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം.

ജിയോയ്ക്ക്‌ കടുത്ത മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വോഡഫോണും ഐഡിയയും തമ്മിൽ ലയിച്ചു ചേർന്നതോടെയാണ് എയർടെലിനെ പിന്നിലാക്കി വോഡഫോൺ ഐഡിയ രാജ്യത്ത് ഏറ്റവും അധികം ഉപയോക്താക്കളുള്ള ടെലികൊം കമ്പനിയായി മാറിയത്. ഈ ആധിപത്യമാണ് ഇപ്പോൾ ജിയോ തകർത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :