പ്രത്യേക ക്രിക്കറ്റ് ഓഫറുമായി ജിയോ, ഓഫർ ഇങ്ങനെ !

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (20:16 IST)
രാജ്യം മുഴുവൻ ഇപ്പോൽ ഐ പി എൽ ലഹരിയിലാണ്. ഐ പി എൽ സ്മർട്ട്ഫോണിലൂടെ തടസങ്ങൾ കൂടാതെ ആസ്വദിക്കുന്നതിനായി പ്രത്യേക ക്രിക്കറ്റ് പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ് റിലയൻസ് ജിയോ. ക്രിക്കറ്റ് ഡേറ്റ പ്ലാൻ എന്ന പുതിയ റീചാർജ് ഓപ്ഷനാണ് ജിയോ ഒരുക്കിയിരിക്കുന്നത്.

251രൂപക്ക് ദിവസേന 2 ജി ബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോ ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത് 51 ദിവസത്തേക്ക് 102 ജി ബി ഡേറ്റയാണ് ഓഫറിലൂടെ ലഭ്യമാവുക. നിലവിലെ പ്ലാനിലും പുതിയ ക്രിക്ക്റ്റ് ആ‍ക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

എന്നാൽ ക്രിക്കറ്റ് പ്ലാനിൽ വോയിസ് കോളോ, എസ് എം എസോ സൌജന്യമായി ലഭിക്കില്ല. ഡേറ്റ മാത്രമായിരിക്കും ലഭിക്കുക. 2 ജി ബി പരിധി കഴിഞ്ഞാൽ ഇന്റനെറ്റ് വേഗത 64 കെ ബി പി എസിലേക്ക് കുറയും. ഡേറ്റ എല്ലാ ഇന്റർനെറ്റ് സേവനങ്ങൾക്കും പ്രയോജനപ്പെടുത്താനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :