വോട്ട് രേഖപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ഒഫറുകളുമായി ഹീറോ

Last Updated: തിങ്കള്‍, 15 ഏപ്രില്‍ 2019 (19:47 IST)
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ ഇരുചക്ര വാഹന ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ മോട്ടോർ കോർപ്പ്, വോട്ട് രേഖപ്പെടുത്തിയ ഉപയോക്താക്കൾക്ക് പ്രത്യേക സേവനങ്ങൾ ഹീറോ നൽകും.

വോട്ട് രേകപ്പെടുത്തിയ ശേഷം ഹീറോയുടെ ഡീലർഷിപ്പുകളിലെത്തിയാൽ ഹീറോ നിങ്ങളുടെ ഇരുചക്ര വാഹനം സൌജന്യമായി കഴുകി വൃത്തിയാക്കി നൽകും. മാത്രമല്ല വെറും 199 രൂപക്ക് വാഹനം സർവീസ് ചെയ്യുന്നതിനുള്ള അവസരവും സമ്മതിദാനാവകശം രേഖപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ലഭിക്കും.

ലഭിക്കുന്നതിനായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. വോട്ട് ചെയ്തതിന്റെ വിരലിലെ മഷി അടയാളം കാട്ടിയാൽ ഈ സ്സേവനങ്ങൾ ഹീറോ ഡീലർഷിപ്പുകൾ ലഭ്യമാക്കും. ഓഫറിനായി നേരത്തെ തന്നെ ബുക്ക് ചെയ്തുവക്കാനുള്ള സൌകര്യവും ഹീറോ ഒരുക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നതിന് സേഷമുള്ള രണ്ട് ദിവസമാണ് ഓഫറുകൾ ലഭ്യമാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :