കാലം മാറിയതോടെ വിൻഡോസും മാറി; പെൻഡ്രൈവുകൾ റിമൂവ് ചെയ്യുമ്പോൾ ഇനി സേഫ് റിമൂവൽ ഇല്ല, പകരം ക്വിക്ക് റിമൂവൽ !

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (18:21 IST)
കാലം മാറുന്നതനുസരിച്ച് കമ്പുട്ടറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുംമെല്ലാം വലിയ മാറ്റങ്ങളാണ് വേരുന്നത്. ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ മൈക്രോ സോഫ്റ്റ് വിൻഡോസും പുതിയ മാറ്റങ്ങളിലേക്ക് കടക്കുകയാണ്. യു എസ് ബി ഡ്രൈവുകൾ വിൻഡോസ്മായി കണക്റ്റ് ചെയ്ത് റിമൂവ് ചെയ്യുമ്പോൾ ചെയ്യേണ്ടിയിരുന്ന എന്ന സംവിധാനം പുതിയ വിൻഡോസ് പതിപ്പിൽ ഉണ്ടാകില്ല.

പകരം ക്വിക്ക് റിമൂവൽ എന്ന പുതിയ സംവിധാനം കൊണ്ടു വരികയാണ് വിൻഡോസ്. യു എസ് ബി ഡിവൈസുകൾ റിമൂവ് ചെയ്യുമ്പോഴുള്ള സേഫ് റിമൂവൽ എന്നത് മാനുവലായി നൽകേണ്ടി വരുന്നത് ആളുകളെ അലോസരപ്പെടുത്തുന്നു എന്ന് കണ്ടെത്തിയതോടെയാണ് സംവിധാനത്തിൽ മാറ്റം വരുത്താൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.

സേഫ് റിമൂവൽ എന്ന ഓപ്ഷൻ പകരം ക്വിക് റിമൂവൽ ഡിഫോൾട്ടായി തന്നെ വിൻഡോസ് നൽകും. അതായത് ഇനി യു എസ് ബി ഡിവൈസുകൾ റിമൂവ് ചെയ്യുമ്പോൾ മാനുവലായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഡിവൈസ് റിമൂവ് ചെയ്യുന്ന സമയത്ത് ക്വിക്ക് റിമൂവൽ എന്ന പ്രോഗ്രാം ഓട്ടോമാറ്റികായി തന്നെ പ്രവർത്തിക്കും. വിൻഡോസ് 10ന്റെ 1809 ബിൽഡിലാണ് സേഫ് റിമൂവലിന് പകരം ക്വിക് റിമൂവൽ വരിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :