ഈ പഴയ ഷൂസ് ലേലത്തിൽ വിറ്റത് 3 കോടി രൂപക്ക് !

Last Modified ബുധന്‍, 31 ജൂലൈ 2019 (19:48 IST)
പഴയ ഷൂസിന് മൂന്ന് കോടി രൂപയോ എന്നായിരിക്കും ചിന്തിക്കുന്നത്. എങ്കിൽ സത്യമാണ് നൈക്കിയാണ് തങ്ങളുടെ സ്നീക്കർ ഷൂസ് വലിയ തുകക്ക് ലേലത്തിൽ വിറ്റത്. 1972ലാണ് നൈക്കി ഈ ഷുസ് നിർമ്മിച്ചത്. ഇത്ര പഴക്കമുള്ള ഷൂ ആരെങ്കിലും മൂന്ന് കോടിക്ക് വാങ്ങുമോ എന്ന് ചിന്തികാൻ വരെട്ടെ. 1972ലെ ഒളിംബിക്സിൽ പങ്കെക്കുന്ന അത്‌ലറ്റുകൾക്കയി നൈക്കി നിർമ്മിച്ച് 12 ഹാൻഡ് മെയ്ഡ് ഷൂ ജോഡികളിൽ ഒന്നാണ് ഇത്.

കനേഡിയൻ ഇൻവെസ്‌റ്ററായ മൈൽഡ് നദാലാണ് മൂന്ന് കോടി നൽകി ഷൂ സ്വന്തമാക്കിയത് എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുലേലത്തിലൂടെ ഒരു ഷൂവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായാണ് ഇത് കണക്കാക്കപ്പെടൂന്നത്. 1984ലെ ഒളിംപിക്‌സിലെ ബാസ്കറ്റ് ബോൾ മത്സരത്തിൽ സൂപ്പർ താരം മൈക്കൾ ജോർദാൻ അണിഞ്ഞ കോൺവേഴ്സ് ഷൂവിന്റെ റെക്കോർഡാണ് നൈക്കിയുടെ സ്നീക്കേഴ്സ് തകർത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :