ജെറ്റ് എയര്‍വെയ്‌സിന് കടബാധ്യത തീര്‍ക്കാന്‍ വിമാനം വില്‍ക്കുന്നു

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (11:24 IST)
വ്യോമയാന രംഗത്ത് വിപണിവിഹിതത്തിലെ രണ്ടാം സ്ഥാനക്കാരനായ ജെറ്റ് എയര്‍വെയ്സ് കടബാധ്യത മൂലം വിമാനങ്ങള്‍ വില്‍ക്കാ‍നൊരുങ്ങുന്നു. ആഭ്യന്തര വ്യോമയാന മേഖലകളില്‍ പുതിയ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനായാണ് പരമാവധി കടങ്ങള്‍ തീര്‍ക്കാന്‍ ജെറ്റ് എയര്‍ ശ്രമിക്കുന്നത്.

2017ല്‍ പ്രവര്‍ത്തന ലാഭത്തിലെത്തുക എന്നതാണ് കം[പനിയുടെ ലക്ഷ്യം. ജെറ്റ് എയര്‍വെയ്സിന്റെ വരുമാനത്തില്‍ മുക്കാല്‍ പങ്കും ലഭിച്ചിരുന്നത് ആഭ്യന്തര സര്‍വ്വീസുകളില്‍ നിന്നാണ്. ഇവിടെ പ്രതിസന്ധി ഉടലെടുത്തതിനു പിന്നാലെ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വെയ്സിന് വിറ്റ് പണം കണ്ടെത്തിയിരുന്നു.

ഇനി ഇത്തിഹാദുമായി ചേര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കൂട്ടുകയാണ് ജെറ്റ് എയറിന്ന്റെ മുന്നുലുള്ള പോംവഴി. ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ ലാഭത്തിലാണ് എങ്കിലും യൂറോപ്പ്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നീ മേഖലകള്‍ കമ്പനിക്ക് ഇന്നും അപ്രാപ്യമാണ്. ഇത്തിഹാദുമായി കൈകോര്‍ക്കുന്നതൊടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ജെറ്റ് എയര്‍ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :