തകര്‍ന്ന മലേഷ്യൻ വിമാനത്തിലെ 198 മൃതദേഹങ്ങൾ കണ്ടെത്തി

 മലേഷ്യൻ വിമാനം , ഉക്രൈന്‍ , മലേഷ്യ , റഷ്യ
ഡോണെറ്റ്സ്ക്| jibin| Last Modified ഞായര്‍, 20 ജൂലൈ 2014 (15:43 IST)
കഴിഞ്ഞ ദിവസം വിമതര്‍ തകര്‍ത്ത മലേഷ്യൻ വിമാനത്തിലെ യാത്രക്കാരുടെ 198 മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ അവസ്ഥയിലാണ്.

പല മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് ചിതറി കിടക്കുകയാണ്. 193 ഡച്ചുകാർ,​15 വിമാന ജീവനക്കാരടക്കം 43 മലേഷ്യക്കാർ,​ 27 ആസ്ട്രേലിയക്കാർ,​ 12 ഇൻഡോനേഷ്യക്കാർ,​ ജർമ്മനി,​ ബെൽജിയം എന്നിവിടങ്ങളിൽ നിന്നായി നാലു പേർ,​ മൂന്നു ഫിലിപ്പീൻസുകാർ,​ കാനഡ,​ ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് തകർന്നു വീണ വിമാനത്തിലുണ്ടായിരുന്നത്.

സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്ന രക്ഷാപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉക്രൈന്‍ വെടിനിറുത്തണമെന്ന് റഷ്യൻ അനുകൂല വിമതർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :