'റെയ്ന ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ മടങ്ങിയെത്തും, പക്ഷേ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും'

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (12:32 IST)
ഐപിഎല്ലിൽനിന്നും പിൻവാങ്ങി നാട്ടിലേയ്ക്ക് മടങ്ങിയ ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ മടങ്ങിയെത്തുമെന്ന് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിപ്ദാസ് ഗുപ്ത. ആദ്യത്തെ ചില മത്സരങ്ങൾ നഷ്ടമാവുമെങ്കിലും റെയ്ന സിഎസ്‌കെയിൽ മടങ്ങിയെത്തും എന്നുതന്നെയാണ് താൻ ഉറച്ചുവിശ്വസിയ്ക്കുന്നത് എന്ന് ദീപ്ദാസ് ഗുപ്ത പറയുന്നു. ഇതിനുള്ള കാരണവും അദേഹം വിശദീകരിയ്ക്കുന്നുണ്ട്.

'റെയ്ന ഈ സീസണില്‍ തന്നെ സിഎസ്‌കെയില്‍ മടങ്ങിയെത്തുമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ക്വാറന്റീന്‍ ചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും കാരണം ആദ്യത്തെ ചില മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായേക്കും. പക്ഷെ സിഎസ്‌കെ ക്യാമ്പിൽല്‍ റെയ്ന മടങ്ങിയെത്തും. റെയ്നയ്ക്കു ശഷം സീസണിൽനിന്നും പിന്‍മാറിയ ഹര്‍ഭജന്‍ സിങിന് പകരക്കാരനെ സിഎസ്‌കെ തേടുന്നുണ്ട്. എന്നാൽ റെയ്നയുടെ കാര്യത്തില്‍ സിഎസ്‌കെ മൗനം പാലിയ്ക്കുന്നതിൽനിന്നും റെയ്ന തിരിച്ചെത്തുമെന്ന് തന്നെയാണ് വെളിവാക്കുന്നത്'. ദീപ് ദാസ്ഗുപ്ത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :