ജാഗ്വറിന്റെ ആദ്യ ഇലക്‌ട്രിക്ക് എസ്‌യുവി 'ഐ പെയ്സ്' ഇന്ത്യന്‍ വിപണിയിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (16:38 IST)
തങ്ങളുടെ ആദ്യ ഇലക്‌ട്രിക് എസ്‍യുവി ഐ പേസ് ഇന്ത്യന്‍ വിപണിയിലെത്തിയ്ക്കാൻ ടാറ്റയ്ക്ക് കീഴിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ആയ ജാഗ്വർ. ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണത്തിനായി വാഹനത്തിന്റെ ആദ്യ യൂണിറ്റ് മുംബൈയിലെത്തിച്ചു. S, SE, HSE എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിലെത്തുക. കഴിഞ്ഞ വർഷം നവംബറിൽ തന്നെ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.

294 കിലോവാട്ട് പവറും 696 എന്‍എം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ നൽകിയിരിയ്ക്കന്നത്. 90 കിലോവാട്ട് ലിഥിയം ബാറ്ററിയാണ് വാഹനത്തിന് വേണ്ട വൈദ്യുതി നൽകുന്നത്. പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിയ്ക്കാൻ വാഹനത്തിന് വെറും 4.8 സെക്കൻഡ് മാത്രം മതി. ജാഗ്വര്‍ ലാന്റ് റോവര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റുമായ രോഹിത് സൂരി വാഹനത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :