രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ കോള്‍ ചര്‍ജുകള്‍ വധിപ്പിച്ചു. ഏപ്രില്‍ 3 മുതല്‍ സേവനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജുകളില്‍ വര്‍ദ്ധനവ് വരുത്തിയതായി എയര്‍ടെല്‍ അറിയിച്ചു.
മൊബൈല്‍ ഇന്റെര്‍നെറ്റ് കാലാവധി 28 ദിവസങ്ങളില്‍ എന്നതില്‍ നിന്ന് 21 ആക്കി കുറച്ചിട്ടുമുണ്ട്. എന്നാല്‍ ടെലികോം രെഗുലേറ്ററി അഥൊറട്ടി മൊബൈല്‍ സേവനങ്ങളുടെ ചാര്‍ജ് വര്‍ധനവിനെ പറ്റി പൊതുജനങ്ങളോട് അറിയിച്ചിട്ടില്ല.
കോള്‍ ചാര്‍ജ് കുറയ്ക്കാനുള്ള വൌച്ചറിന്റെ പ്രത്യേകതകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 46 രൂപയുടെ വൌച്ചര്‍ ഉപയോഗിച്ചാല്‍ നേരത്തെ എസ്ടിഡി ചാര്‍ജ് മിനിട്ടിന് 45 പൈസയായി കുറയുമായിരുന്നു. എന്നാല്‍ ഇപ്പൊള്‍ ഇത് 50 പൈസയായി ഉയര്‍ത്തി. ഇതേപ്പോലെ മറ്റു ചില മാറ്റങ്ങളും ഉണ്ടായിട്ടുള്ളതായി ഡീലര്‍മാര്‍ പറയുന്നു.
മുന്നിര കമ്പനികളായ വൊഡാഫോണും ഐഡിയയും ഇതേപാതയിലാണ്. ഇവരുടെ 38 രൂപയുടെ വൌച്ചര്‍ ഉപയൊഗിച്ചാല്‍ എസ്ടിഡി ചാര്‍ജ് മിനുട്ടിന് 38 പൈസയായിരുന്നത് ഇപ്പോല്‍ 48 പൈസയാക്കി. എന്നാല്‍ ഇത് കൂടുതലല്ലെന്നണ് എയടെല്‍ പറയുന്നത്. തങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഇത് അത്യാവശ്യമാണ് എന്നാണ്. ഇതേ നിലപാട് തന്നെയാണ് മറ്റുള്ളവരുടെയും
എയര്‍ടെല്ലും ഐഡിയയും വൊഡഫോണുമാണ് രാജ്യത്തേ പകുതിയോളം മൊബൈല്‍ മാര്‍ക്കെറ്റ് കൈയ്യടക്കി വച്ചിരിക്കുന്നത്. എന്നാല്‍ ഐഡിയ തങ്ങളുടെ ചര്‍ജുവര്‍ധനവ് അതാത് സര്‍ക്കിളുകളിലെ മത്സരം അനുസരിച്ച് മാറ്റം വരുത്തുമെന്ന് അറിയിച്ചിട്ടൂണ്ട്.