തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ തലകളുരുളും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ നിരവധി തലകളുരുളുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിമാരുടെ സ്ഥാനം തെറിക്കുമെന്ന്‌ ഹൈക്കമാന്‍ഡ്‌ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വങ്ങളെ കഴിഞ്ഞമാസം തന്നെ അറിയിച്ചിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. രാജ്യത്ത് കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലാണ്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്നത്‌. ഇവിടങ്ങളില്‍ ആകെ 151 ലോക്സഭ സീറ്റുകളാണ്‌ ഉള്ളത്‌. ഇവിടങ്ങളില്‍ മികച്ച വിജയം നേടിയാല്‍ കേന്ദ്രത്തി വീണ്ടും അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

എന്നാല്‍ ഇവിടങ്ങളില്‍ ഗ്രൂപ്പ്‌ പോരും ഭരണവിരുദ്ധ വികാരവും മൂലം പാര്‍ട്ടിയും ഭരണകൂടവും രണ്ടുതട്ടില്‍ ആണെന്ന് ഹൈക്കമാന്‍ഡിന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഇതുകൂടി പരിഗണിച്ചാണ്‌ നേതൃമാറ്റമുണ്ടാവുമെന്ന്‌ ഹൈക്കമാന്‍ഡ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതിന്‌ പുറമേ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി സംസ്ഥാന നേതൃത്വങ്ങളുടെ തലയില്‍ ചാരി രക്ഷപെടാമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റണമെന്ന്‌ നേരത്തെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ്‌ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹത്തിന്റെ നിലനില്‍പ്പ്‌ പ്രശ്നം കൂടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :