Last Modified ശനി, 6 ഏപ്രില്‍ 2019 (14:53 IST)
ഇന്ന് ലോകത്തിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം പിക്ചർ സ്റ്റോറികളും, ചെറു വീഡിയോകളുമെല്ലാം പങ്കുവക്കുന്നതിനായുള്ള ഈ നവ മാധ്യമത്തിലൂടെ ഷോപ്പിംഗ് നടത്താൻ കൂടി സാധിച്ചാലോ ? എങ്കിൽ ഇനി അതിനുമാകും. ഇൻസ്റ്റാഗ്രാമിലൂടെ ഓൻലൈൻ ഷോപ്പിംഗ് നടത്താവുന്ന പുതിയ സംവിധാനം അറിയറയിൽ തയ്യാറാവുന്നതായാണ് എന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുമായി സഹകരിക്കുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങൾ ഇൻസ്റ്റഗ്രാം ആപ്പിലൂടെ വിറ്റഴിക്കാനുള്ള സംവിധനമാണ് കമ്പനി ഒരുക്കുന്നത്. നൈക്കി, അഡിഡാസ്, ബര്‍ബെറി, മാക് കോസ്‌മെറ്റിക്‌സ്, മൈക്കല്‍ കൊര്‍സ്,, വോര്‍ബി പാര്‍ക്കര്‍, സാറാ എന്നി ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഇൻസ്റ്റഗ്രാമിൽ വിൽപ്പനക്കുണ്ടാകും എന്നാണ് സൂചന.
ഓൺലൈൻ ഷോപ്പിംഗ് സംവിധാനം ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടുത്തുക വഴി 2021 ആകുമ്പോഴേക്കും 10 ബില്യൺ ഡോളർ അധിക വരുമാനം നേടാനാകും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഒരു വിദേശ ബാങ്ക് ആണ് ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഫെയിസ്ബുക്കിൽ മാർക്കറ്റ് പ്ലെയിസ് എന്ന സംവിധാനം നേരത്തെ കൊണ്ടുവന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിലേതിന് സമാനമായ സംവിധാനമായിരിക്കും കൊണ്ടുവരിക.