നായകന്റെ സെഞ്ചുറിയുമായി ഫിഞ്ച്, അടിച്ചു തകർത്ത് സ്മിത്തും മാക്സ്‌വെല്ലും ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ സ്കോർ

അഭിറാം മനോഹർ| Last Updated: വെള്ളി, 27 നവം‌ബര്‍ 2020 (13:35 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഓസീസിന്റെ സമഗ്രാധിപത്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 474 റൺസാണ് അടിച്ചെടുത്തത്.

ഐപിഎല്ലിലെ തന്റെ ഫോം തുടർന്നപ്പോൾ ഐപിഎല്ലിൽ റൺസുകൾ കണ്ടെത്താൻ വിഷമിച്ച ഓസീസ് നായകൻ ആരോൺ ഫിഞ്ചും തന്റെ താളം കണ്ടെത്തി. അപകടകാരികളായ ഈ ഓപ്പണിങ് കൂട്ടുക്കെട്ട് 156 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.മുഹമ്മദ് ഷമിയാണ് കൂട്ടുക്കെട്ട് തകർത്തത്.

എന്നാൽ ശക്തമായ അടിത്തറയിൽ നിന്നും തകർത്താടുന്ന സ്റ്റീവ് സ്മിത്തിനെയാണ് പിന്നീട് മത്സരത്തിൽ കാണാനായത്. ഒരറ്റത്ത് ഫിഞ്ച് തന്റെ സ്വതസിദ്ധമായ ഫോമിലേക്കുയർന്നതോടെ തകർത്താടുന്ന സ്റ്റീവ് സ്മിത്താണ് മറുഭാഗത്ത് കാഴ്‌ച്ചയായത്. ഫിഞ്ച് 124 പന്തിൽ നിന്നും 114 റൺസെടുത്ത് പുറത്തായി. എന്നാൽ ഫിഞ്ച് ഔട്ടായതിനെ തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും തിളങ്ങിയതോടെ ഓസീസ് സ്കോർ കുതിച്ചുയരുകയായിരുന്നു.

ഐപിഎല്ലിലെ തന്റെ മോശം പ്രകടനറ്റ്തിന്റെ പേരിൽ കളിയാക്കിയവർക്കുള്ള മറുപടിയുമായാണ് മാക്സ്‌വെൽ ഇത്തവണയെത്തിയത്. വെറും 19 പന്തിൽ 45 റൺസുമായി
മാക്സ്‌വെല്ല് പുറത്താകുമ്പോൾ സ്കോർബോർഡിൽ 44.5 ഓവറിൽ 328 റൺസ്. തന്റെ പതിവ് രീതിയിൽ നിന്ന് മാറി തകർത്തടിച്ച സ്റ്റീവ് സ്മിത്ത് 66 പന്തിൽ നിന്നും 105 റൺസാണ് നേടിയത്.

അതേസമയം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇക്കുറി ഇന്ത്യൻ ബൗളർമാരിൽ നിന്നുമുണ്ടായത്. 3 ഓസീസ് വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിക്കൊഴികെ ഒരു ബൗളർക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്‌പ്രീത് ബു‌മ്ര 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്. ഐപിഎല്ലിലെ സ്റ്റാർ ബൗളറായ്ഇരുന്ന ചഹൽ 10 ഓവറിൽ 89 റൺസാണ് മത്സരത്തിൽ വിട്ടുകൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :