ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിനെ ഒരുക്കാൻ ഹ്യൂണ്ടായ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (13:20 IST)
ഇന്ത്യയിൽ ഏറ്റവും ഹിറ്റായി മാറിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ, ഹ്യൂണ്ടായ്‌യുടെ
ഉപസ്ഥാപനമായ കിയ സെൽടോസിന്റെ ഇലക്ടോണിക് പതിപ്പിനെ വിപണിയിലെത്തിക്കുമീന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരേ പ്ലാറ്റ്ഫോമിലാണ് ഇരു എസ്‌യുവികളെയും ഒരുക്കിയിരിക്കുന്നത്. ഒരേ സാങ്കേതിക വിദ്യയിൽ തന്നെയാവും രണ്ട് വാഹനങ്ങളും ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.


ഹ്യൂണ്ടായ്‌യുടെ കോന എസ്‌‌യുവിയ്ക്ക് കീഴിലായിരിക്കും ക്രെറ്റയുടെ ഇലക്ട്രോണിക് പതിപ്പിന്റെ സ്ഥാനം, കോനയെക്കാൾ കുറഞ്ഞ വിലയിൽ ഒരു എസ്‌യുവിയെ വിപണിയിലെത്തിക്കുന്നത് നേട്ടം ചെയ്യും എന്നാണ് ഹ്യൂണ്ടായ്‌‌യുടെ കണക്കുകൂട്ടൽ. ഈ വർഷം ഓഗസ്റ്റിൽ തന്നെ സെൽടോസ് ഇലക്ട്രോണിക് പതിപ്പിന്റെ നിർമ്മാണം ആരംഭിയ്ക്കും. 2022ലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :