വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 10 ഏപ്രില്‍ 2020 (12:04 IST)
കോവിഡ് 19 വൈറസിനെ ഭികരർ ജൈവായുധമായി ഉപയോഗിച്ചേക്കാം എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കോവിഡ് 19 ബാധ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോൺഫറസിങ് നടത്തിയപ്പോഴാണ് ഗുരുതര മുന്നറിയിപ്പുമായി അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയത്. രോഗബാധയുള്ള ആളിൽനിന്നുമുള്ള ശ്രവങ്ങൾ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ട്' എന്നാണ് മുന്നറിയിപ്പ്.
'ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ആഗോള സുരക്ഷയ്ക്കും സമാധാത്തിനും ഇത് ഭീഷണിയാണ്. നിലവിലെ സാഹചര്യം ജൈവ ഭീക്രാക്രമത്തിനുള്ള സാധ്യതകൾ തുറന്നിടുന്നു. എല്ലാ സർക്കരുകൾ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഭീകര സംഘടനകൾ ഇതിനെ അവസരമായി കണ്ട് ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ട്.' അന്റോണിയോ ഗുട്ടറസ് പറഞ്ഞു.