തെലുങ്ക് നടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (10:29 IST)
ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ നടി വിശ്വ ശാന്തിയെ ഹൈദരാബാദിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലത്ത് കട്ടിലിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടനം സ്വദേശിയായ ശാന്തി ഹൈദെരാബാദിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം.

നടിയെ ഫ്‌ളാറ്റിന് പുറത്ത് കാണാതെവന്നതിനെ തുടര്‍ന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :