വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 10 ഏപ്രില്‍ 2020 (12:41 IST)
ഗാലക്‌സി A സീരിസിൽ മറ്റൊരു സ്മാർട്ട്ഫോണുനെകൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഗ്യാലക്സി A21 എന്ന എക്കണോമി മോഡലിനെയാണ് സാംസങ് വിപണിയിലെത്തിക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണ് സാംസങ് ഗാലക്‌സി A21ൽ നൽകിയിരിക്കുന്നത്.
ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ക്വാഡ് ക്യാമറകൾ. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ പി35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 15W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 4000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകുന്നത്.