പി സ്മാർട്ട് പ്ലസിനെ വിപണിയിലെത്തിച്ച് ഹുവായ്

Last Updated: ശനി, 9 മാര്‍ച്ച് 2019 (15:55 IST)
പി സ്മാർട്ട് പ്ലസ് എന്ന ഏറ്റവും പുതിയ സ്മാർറ്റ്ഫോണിനെ വിപണിയിൽ ഏത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ്. പി സ്മാർട്ട് എന്ന മുൻ മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് പി സ്മാർട്ട് പ്ലസ്. 3 ജിബി റം 64 ജി ബി സ്റ്റോറേജ് വേരിയന്റിലാണ് ഹുവായ് ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഹുവായിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്ഫോണാന് പി സ്മാർറ്റ് പ്ലസ്. 6. 21 ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
24 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും, 16 മെഗാപിക്സലിന്റെ അൾട്ര വൈഡ് ലെൻസും അടങ്ങുന്ന ട്രിപ്പിൽ റിയർ ക്യാമറയാണ് ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഹൈ സിലിക്കൺ കിരിൻ 710 എസ് ഒ സി ഒക്ടാകോർ പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആ‍ൻഡ്രോയിഡ്
9 പൈലാണ് പി സ്മാർട്ട് പ്ലസ് പ്രവർത്തിക്കുക. ഹുവായിയുടെ ഇന്റേർണൽ സോഫ്റ്റ്‌വെയറായ ഇ എം യു ഐ 9 സ്മാർട്ട് ഫോണിനെ കൂടുതൽ ലളിതമാക്കി മാറ്റും. 3400 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :