രാജ്യത്ത് നാലുകോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട !

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (20:05 IST)
ഇന്ത്യൻ വിപണിയിൽ 4 കോടി ഇരു ചക്ര വാഹനങ്ങൾ വിറ്റഴിച്ച് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. പതിനെട്ട് വർഷംകൊണ്ടാണ് മോട്ടോർ സൈക്കിൾസ് ആൻ‌ഡ് സ്കൂട്ടർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന കമ്പനി എന്ന റെക്കോർഡ് ഹോണ്ട സ്വന്തമാക്കി.

ഗിയർ‌ലെസ് സ്കൂട്ടറുകളാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ ഏറെയും വിറ്റഴിച്ചത്. 2001ൽ ആക്ടീവയെ വിപണിയിലെത്തിച്ചാണ് ഹോണ്ട ഇന്ത്യയിൽ തുടക്കം കുറിക്കുന്നത്. ഈ സമയം ഗിയർ ഇരുചക്ര വാഹനങ്ങൾ ഹീറോയുമായി സഹകരിച്ചാണ് ഹോണ്ട പുറത്തിറക്കിയിരുന്നത്. 2011 ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷമാണ് ഹോണ്ട കൂടുതൽ ഗിയർ വിപണിയിലെത്തിച്ചത്.

ആക്ടീവ തന്നെയാണ് ഹോണ്ട ഏറ്റവുമധികം വിറ്റഴിച്ച വാഹനം. ആക്ടീവയുടെ ജനപ്രിയതക്ക് ഇപ്പോഴും കുറവില്ല. രണ്ട് കോടി യൂണിറ്റുകൾ വിറ്റഴിക്കുന്ന രാജ്യത്തെ ആദ്യ സ്കൂട്ടർ എന്ന നേട്ടം ഈ വർഷം ഒക്ടോബറിൽ തന്നെ ഹോണ്ട ആക്ടീവ സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :