കാലം മാറി, ഈ പള്ളി ഇനി ക്ഷേത്രമാകും !

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (18:21 IST)
വീർജീനിയ: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അമേരിക്കയിലെ ക്രിസ്ത്യൻ പള്ളി ഇനി ഹിന്ദു ക്ഷേത്രമായി മാറും. വിര്‍ജീനിയ പോര്‍ട്സ്‌മൗത്തിലെ പള്ളിയാണ് സ്വാമി നാരായണ വിഭാഗണ് ഏറ്റെടൂത്തതോടെ ക്ഷേത്രമായി മാറുന്നത്. പള്ളിയുടെ അടിസ്ഥാന രൂപത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ശേഷം ഇവിടെ പ്രതിഷ്ഠാ കർമങ്ങൾ നടത്താനാണ് തീരുമാനം.

അഞ്ച് ഏക്കർ ഭൂമിയിൽ 1,800 ചതുരശ്ര അടിയിലുള്ള വിശാലമായ പള്ളിയാണ് ക്ഷേത്രമായി മാറാൻ പോകുന്നത്. വീർജീനിയയിലെ വലിയ ആത്മീയ കേന്ദ്രമായി ഈ ക്ഷേത്രത്തെ മാറ്റാനാണ് തയ്യാറെടുക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച പുറത്തുവിട്ടത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാദി സന്‍സ്‌താന്‍ ലോകത്താകമാനമായി എട്ടോളം പള്ളികൾ ഏറ്റെടുത്ത് ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണവും അമേരിക്കയിലാണുള്ളത്. കാലിഫോര്‍ണിയ, ലൂയിസ് വില്‍, പെന്‍സില്‍വേനിയ, ലോസ് ആഞ്ജലസ്, ഒഹിയോ എന്നിവിടങ്ങളിലാണ് അമേരിക്കയിൽ പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :