സുമീഷ് ടി ഉണ്ണീൻ|
Last Updated:
തിങ്കള്‍, 24 ഡിസംബര്‍ 2018 (17:50 IST)
ബംഗളൂരു:ദത്തെടുത്ത് വളർത്തിയ മകളെ മൂന്ന് വർഷം തുടർച്ചയയി പീഡനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മുൻ സബ് ഇൻസ്‌പെകർ ആനദ് കുമാറാണ് 17 കാരിയായ ദത്തുപുത്രിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയത് പിടിയിലായത്.
പിതാവിൽ നിന്നുമുള്ള പീഡനം സഹിക്കവയ്യാതെ പെൺകുട്ടി വീട്ടിൽനിന്നും ഇറങ്ങിയോടിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വീട്ടിൽനിന്നും ഇറങ്ങിയോടി സമീപത്തെ ബസ്‌സ്റ്റോപ്പിൽ എത്തിയ പെൺകുട്ടിയോട് നാട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.
പിന്നീട് നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് മുൻ സബ് ഇൻസ്പെക്ടറായിരുന്ന ആനന്ദ് കുമാറിനെ അറസ്റ്റ് ചെയ്യുകയായീരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.