വില കുറഞ്ഞ, മികച്ച സ്മാർട്ട്ഫോണിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് ഷവോമി !

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (18:44 IST)
കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാർട്ട് ഫോണുകളെ രംഗത്തിറക്കിയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി വിപണി പിടിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷവോമി.

ആൻഡ്രോയിഡ് ഗോ പദ്ധതിയുടെ ഭാഗമായാണ് കുറഞ്ഞ വിലയുള്ള വിപണിയിലെത്തിക്കാൻ ഷവോമി തയ്യാറെടുക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഈ മോഡലിനെ ഷവോമി വിപണിൽ അവതരിപ്പിക്കും.

ലോ എൻഡ്
ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് വേർഷനാണ് ആൻഡ്രോയിഡ് ഗോ. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1 ജി ബി റാം ശേഷിയുള്ള ഫോണുകളായിരിക്കും ഷവോമി വിപണിയിൽ എത്തിക്കുക. ബേസിക് ഫോണുകളിൽനിന്നും ആളുകളെ സ്മാർട്ട്ഫോണുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :