ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് വർധന

അഭിറാം മനോഹർ| Last Modified ശനി, 2 ജനുവരി 2021 (12:24 IST)
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോർഡ് വർധന. ഡിസംബറിൽ 1,15,174 കോടി രൂപയാണ് ജിഎസ്‌ടി ഇനത്തിൽ വരുമാനമായി ലഭിച്ചത്. 2017 ജൂലൈ ഒന്നിന് ജിഎസ്‌ടി നിലവിൽ വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്.

കഴിഞ്ഞ ഇരുപത്തിയൊന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാനമാണ് ഡിസംബറിലേതെന്ന് ധനമന്ത്രാലയം അറിയിച്ചു.അടുത്തിടെ തുടക്കമിട്ട ഘടനാപരിഷ്‌കാരങ്ങൾ ഉയർന്ന നികുതി വരുമാനത്തിലേക്ക് നയിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യം അതിവേഗം സാമ്പത്തിക മുന്നേറ്റത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയണിതെന്നും മന്ത്രാലയം വിലയിരുത്തി.

ഡിസംബറിൽ കേന്ദ്ര ജിഎസ്‌ടി 21,365 കോടിയും സംസ്ഥാന ജിഎസ്‌ടി 27,804 കോടിയും ആണ്. 57,426 കോടി ഇന്റഗ്രേറ്റഡ് ജിഎസ്‌ടി,8579 കോടി സെസ് ഇനത്തിലും പിരിച്ചെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :