നിര്‍ത്തിവച്ചിരിക്കുന്ന ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഈമാസം എട്ടുമുതല്‍ പുനരാരംഭിക്കും

ശ്രീനു എസ്| Last Modified ശനി, 2 ജനുവരി 2021 (11:20 IST)
നിര്‍ത്തിവച്ചിരിക്കുന്ന ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഈമാസം എട്ടുമുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. നിലവില്‍ യുകെയില്‍ ജനിതമാറ്റം സംഭവിച്ച അതിതീവ്ര കൊവിഡ് വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് വിമാനസര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. 70ശതമാനത്തോളം വ്യാപന ശേഷി കൂടിയ വൈറസിനെയാണ് കണ്ടെത്തിയിരുന്നത്. ഇന്ത്യ കൂടാതെ നിരവധി രാജ്യങ്ങളും യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തിരുന്നതു.

അതേസമയം ഈമാസം 23വരെ ആഴ്ചയില്‍ 15വിമാനങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്നും വ്യോമയാന മന്ത്രിയ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :