ഇന്ത്യയിൽ വാക്‌സിൻ കുത്തിവെയ്‌പ് ബുധനാഴ്‌ച്ച മുതൽ, ഇന്ന് ഡ്രൈ റൺ: കേരളത്തിൽ നാല് ജില്ലകളിൽ

അഭിറാം മനോഹർ| Last Modified ശനി, 2 ജനുവരി 2021 (09:35 IST)
കൊവിഡ് വാക്‌സിൻ കുത്തിവെയ്‌പിന് മുന്നോടിയായുള്ള ഇന്ന് രാജ്യത്ത് നടക്കും. കേരളത്തിൽ നാല് ജില്ലകളിലാണ് ഡ്രൈ റൺ. തിരുവനന്തപുരം,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകളിലായാണ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർണസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനുള്ള ഡ്രൈ റൺ നടക്കുക. ഇന്ന് രാവിലെ 9 മുതൽ 11 വരെയാണ് വാക്‌സിൻ റിഹേഴ്‌സൽ.

തിരുവനതപുരം(കാട്ടാക്കട പൂഴനാട് പ്രഥമികാരോഗ്യകേന്ദ്രം, ജില്ലാ മാതൃക ആശുപത്രി-പേരൂർക്കട,കിംസ് ആശുപത്രി) ഇടുക്കി(വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം),പാലക്കാട്(നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം),വയനാട്(കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റൺ നടക്കുന്ന ആശുപത്രികൾ.

ഇന്ന് നടക്കുന്ന വാക്‌സിൻ റിഹേഴ്‌സൽ പൂർണവിജയമായാൽ കുത്തിവെയ്‌പ് ബുധനാഴ്‌ച്ച അരംഭിക്കുമെന്നാണ് സൂചന. 5 കോടിയോളം ഡോസ് വാക്‌സിൻ ഇതിനകം തന്നെ നിർമിച്ചിട്ടുണ്ട്. ഇന്നലെ നടന്ന വിദഗ്‌ധ സമിതിയാണ് ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :