കൊവിഡ് വാക്‌സിന്‍ വിതരണം: വിദഗ്ധ സമിതിയുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക്

ശ്രീനു എസ്| Last Updated: വെള്ളി, 1 ജനുവരി 2021 (11:21 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച വിദഗ്ധ സമിതിയുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് നടക്കും. ഫൈസര്‍, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും. അതേസമയം ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി കഴിഞ്ഞു. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍.

നാളെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ വാക്‌സിന്റെ ഡ്രൈ റണ്‍ തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയുടെ പ്രസംഗത്തില്‍ വാക്‌സിന്‍ ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :