ജിയോയുടെ വളർച്ചയിൽ അപ്രസക്തരായി മറ്റു ടെലികോം കമ്പനികൾ

Last Modified ബുധന്‍, 12 ജൂണ്‍ 2019 (20:39 IST)
ഉപയോക്താക്കൾക്ക് അമ്പരപ്പിക്കുന്ന ഒഫറുകളുമായാണ് റിലയൻസ് ജിയോ ഇന്ത്യൻ ടെലികോം വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഘട്ടത്തിൽ പൂർണ സൗജ്യന്യമായി 4ജി ഇന്റെർനെറ്റ് സേവനവും വോയിസ്കോളുകളും നൽകി. ഉപയോക്താക്കളെ ജിയോയിലേക്ക് എത്തിച്ചു. പിന്നീട് മികച്ച ഫീച്ച്രുകൾ നൽകി. വന്നുചേർന്ന ഉപയോക്താക്കളെ നിലനിർത്തുകയും പുതിയ ഉപയോക്താക്കളെ ആകർശിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഇന്ത്യൻ ടെലികോം വിപണിയുടെ സ്വഭാവത്തോടെ പൂർണമായും ഉൾക്കൊണ്ടുകൊണ്ടായിരുന്നു ടെലികോം വിപണിയിലെ ആധിപത്യ ശക്തിയായി ജിയോ വളർന്നത്. ജിയോ വളരുന്നതനുസരിച്ച് രാജ്യത്തെ മറ്റു ടെലികോം കമ്പനികൾ തളരുകയായിരുന്നു എന്ന് പറയാം. ടെലികോം മേഖലയിലെ ഓരോ രംഗത്തും ജിയോ പിടി മുറുക്കിയതോടെ മറ്റു കമ്പനികൾ വലിയ നഷ്ടത്തിലേക്ക് നീങ്ങി.

മികച്ച ഓഫറുകൾ കുറഞ്ഞ വിലക്ക നൽകുന്നത് ജിയോയിലേക്ക് മറ്റു ടെലികോം കമ്പനികളിനിന്നും ഉപയോക്താക്കളുടെ വലിയ ഒഴുക്കുണ്ടായി. ഇത് പല ടെലികോം കമ്പനികളുടെയും നിലനിൽപ്പിനെ തന്നെ ബാധിച്ചു. എയർടെലിനെയാണ് ജിയോയുടെ വരവ് ഏറെ ബാധിച്ചത്. ഇന്ത്യൻ ടെലികോം വിപണിയിൽ എയർടെലിനുണ്ടായിരുന്ന ഇടങ്ങളെയെല്ലാം കീഴടക്കിയാണ് ജിയോയുടെ മുന്നേറൽ. ഒടുവിൽ വിപണി വരുമാനത്തിലും എയർടെല്ലിനെ പിന്നിലാക്കി ജിയോ രണ്ടാംസ്ഥാനത്തെത്തി.

ജിയോയോട് തനിയെ മത്സരിക്കാനാവില്ല എന്ന് വ്യക്തമായതോടെയാണ് ഐഡിയയും വോഡഫോണും ലയിച്ചു‌ചേർന്ന് വോഡഫോൺ ഐഡിയ എന്ന രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയത്. എന്നാൽ ഇതുകൊണ്ട് മാത്രം ജിയോക്ക് മത്സരം സൃഷ്ടിക്കാൻ ഇരു കമ്പനികൾക്കും ആകുന്നില്ല എന്നതാണ് വാസ്തവം. ഇരു കമ്പനികളും നീണ്ട വർഷം കൊണ്ടാണ് 40 കോടിയിലധികം ഉപയോക്താക്കളെ നേടിയത്. എന്നാൽ ജിയോ വെറും രൺറ്റര വർഷം കൊണ്ട് 30 കോടിയിലധികം ഉപയോക്താക്കളെ നേടിക്കഴിഞ്ഞു.

32.2 ആണ് വോഡഫോൺ ഐഡിയയുടെ നിലവിലെ വിപണി വരുമാനം. എന്നാൽ 31.1 ശതമാനവുമായി ജിയോ തൊട്ടുപിറകിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ജിയോ വോഡഫോൺ ഐഡിയയെ മറികടന്ന് മുന്നിലെത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ മാത്രം 58 ലക്ഷം ഉപയോക്താക്കളെയാണ് വോഡഫോൺ ഐഡിയക്ക് നഷ്ടമായത്. ഈ കാലയളവിൽ ജിയോക്ക് 77 ലക്ഷം അധിക ഉപയോക്താളെ ലഭിക്കുകയും ചെയ്തു. മറ്റു കമ്പനികളിന്നിന്നും ആളുകൾ ജിയോയിലേക്ക് ചേക്കേറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :