Last Modified ബുധന്‍, 12 ജൂണ്‍ 2019 (19:21 IST)
ജനനേന്ദ്രിയം മുറിച്ച് ഒരാളെ കൊലപ്പെടുത്തുകയും, സമാനമായ രീതിയിൽ മറ്റൊരൾ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ചെന്നൈ നഗരത്തിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം ഉണ്ടായത്. റെട്ടേരിയിൽ മധ്യവയകൻ ജനനേന്ദ്രിയത്തിന് ഗൂതരപരിക്കേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണമാണ് ക്രൂരമായ സംഭവം പുറത്തുകൊണ്ടുവന്നത്. മണമദുരൈ സ്വദേശിയായ കെ മുനിയസാമിയെയാണ് പൊലീസ് പിടികൂടിയത്.
മെയ് 26നാണ് അസ്‌ലം ബാദുഷ എന്ന മധ്യവയസ്കനെ റോഡരികിൽ ബോധരിഹിതനായി കിടക്കുന്നതായി കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ ഇയളെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ജനനനേന്ദ്രിയത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസ്‌ലം മരണപ്പെടുകയും ചെയ്തു. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കുള്ളിൽ തന്നെ മാധവരത്തും സമനമായ രീതിയിൽ ജനനേന്ദ്രിയത്തിന് പരിക്കുപറ്റി മറ്റൊരാൾ ആശുപത്രിയിൽ ചികിത്സക്കെത്തി. സ്വവർഗ ലൈംഗികതക്ക് വിസമ്മതിച്ചതോടെ അജ്ഞാതനായ വ്യക്തി തന്റെ ജനനേന്ദിയത്തിൽ അക്രമിച്ച് ഗുരുതര മുറിവുണ്ടാക്കുകയായിരുന്നു എന്ന് ചികിത്സയിലായ വ്യക്തി പൊലീസിന് മൊഴി നൽകി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലിസിന് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. മദ്യരലഹരിലുള്ള ആളുകളുമായി സ്വവർഗ ലൈംഗികതക്ക് ശ്രമിക്കുകയും, വിസമ്മതിക്കുന്നതോടെ അക്രമിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. സി സി ടി വി ദൃശ്യങ്ങളിൽനിന്നും ലഭിച്ച ചിത്രങ്ങൽ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിൽ സംഭവിച്ചുപോയതാണ് എന്നാണ് പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നൽത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡയിൽ വിട്ടിരിക്കുകയാണ്.