സ്വർണവില കുതിക്കുന്നു, നാല് ദിവസത്തിനുള്ളിൽ 1120 രൂപയുടെ വർദ്ധന

അഭിറാം മനോഹർ| Last Modified ശനി, 12 നവം‌ബര്‍ 2022 (12:08 IST)
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 38,560 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില കുറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :