സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 നവം‌ബര്‍ 2022 (11:55 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഇന്ന് 320 രൂപയാണ് കൂടിയത്. അതേസമയം ഇന്നലെ 360 രൂപയും കൂടിയിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38560 രൂപയായി.

അതേസമയം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണവില 4820 രൂപയായി. സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഒരാഴ്ച കൊണ്ട് 1680 രൂപയാണ് വര്‍ധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :