പവന് 23,480; സ്വർണ്ണവില മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

2935 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (13:53 IST)
സ്വർണ്ണവില കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്ന് പവന് 80 രൂപ താഴ്ന്ന് 23,480 രൂപയിൽ എത്തിയതോടെയാണ് സ്വർണ്ണവില ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്. 2935 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ചൈനീസ് സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാകുന്നതാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

ഈ മാസം ഒരു ഘട്ടത്തിൽ സ്വർണ്ണവില 24000 രൂപയിലേക്ക് നീങ്ങിയിരുന്നു. പിന്നീട് പടിപടിയായി സ്വർണ്ണവില താഴുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 23720 രൂപയായിരുന്നു വില. നിലവിൽ ഏകദേശം 250 രൂപയുടെ കുറവുണ്ട്. കഴിഞ്ഞ മാസം സ്വർണ്ണവില 24520 വരെ ഉയർന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :