സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:30 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 38,000 രൂപയാണ്. ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് ഉയര്‍ന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 4750 രൂപയായി. അതേസമയം ഒരു ഗ്രാം 18 ക്യാരറ്റിന് 20 രൂപയാണ് കൂടിയത്. ഇതിന് ഗ്രാമിന് 3920 രൂപയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :