സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (08:45 IST)
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചത് 295118 വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇന്നലെയാണ് അവസാനഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഫീസ് അടച്ച് സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടാവുന്നതാണ്.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതെ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :