അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (08:41 IST)
അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 115 mm വരെ മഴ ലഭിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :