സ്വർണവിലയിൽ വീണ്ടും വർധന, ഈ മാസത്തെ ഉയർന്ന നിലയിൽ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 13 ജൂലൈ 2021 (15:11 IST)
നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 35,840 രൂപയാണ്. ഗ്രാമിന് 15 രൂപ കൂടി 4480ൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,200ആയിരുന്നു സ്വർണവില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :