ഒരുപാട് കരഞ്ഞു, വില കുറച്ചുകാണാന്‍ പലരും ശ്രമിച്ചു,പോരാട്ടം തുടര്‍ന്നു, അതിജീവന കഥ പങ്കുവെച്ച് മന്യ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (14:36 IST)

ജീവിതത്തിലെ ഒട്ടേറെ കഷ്ടപ്പാടുകളെ മറികടന്നാണ് ലോകം അറിയപ്പെടുന്ന നടി ആയി മാറിയത്. പഠിക്കാന്‍ ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ മന്യ ഏറ്റെടുത്തു. ഒടുവില്‍ സിനിമയിലെത്തി. പിതാവിന്റെ മരണവും അതിനെ അതിജീവിച്ച് ജീവിതകഥയും തുറന്നുപറയുകയാണ് നടി.

മന്യയുടെ വാക്കുകളിലേക്ക്

'ജീവിതം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല
എന്റെ അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍ സ്വന്തമായി അതിജീവിക്കാന്‍ പാടുപെടുന്നതുവരെ, ഞാന്‍ നിരവധി പരാജയങ്ങള്‍ കണ്ടു.സ്വയം ഒരു വലിയ പരാജയമായി തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്നെ വില കുറച്ചുകാണാന്‍ പലരും ശ്രമിച്ചു.

എനിക്ക് ഒറ്റപ്പെടല്‍ തോന്നി.നിസ്സഹായത തോന്നി. ഞാന്‍ ഒരുപാട് കരഞ്ഞു.പക്ഷേ, എന്റെ പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.എന്റെ അവസാന ശ്വാസം വരെ അതിജീവിക്കാന്‍ ഞാന്‍ പോരാടും.ലജ്ജിക്കാത്തവരോ പരാജയപ്പെടാന്‍ ഭയമില്ലാത്തവരോ ആണ് വിജയിക്കാറുള്ളത്.ഇന്നും നിങ്ങളുടെ സ്വപ്നം അകലെയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ -അത് നേടാന്‍ നിങ്ങള്‍ എത്ര അടുത്താണെന്ന് അറിയാത്തതിനാല്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുക. ''ഒരിക്കലും ഉപേക്ഷിക്കരുത്'' അതാണ് ഞാന്‍ എന്നെയും എന്റെ മകളെയും ഓരോ ദിവസവും പഠിപ്പിക്കുന്നത്'-മന്യ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :