സ്വർണവില വീണ്ടും കൂടി: മൂന്ന് ദിവസത്തിനിടെ 400 രൂപ വർധിച്ചു

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 19 ജനുവരി 2022 (19:04 IST)
സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 45,00 ആയി.

ഈ മാസ‌ത്തിന്റെ തുടക്കത്തിൽ 36,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് ഈ വില കുറയുകയായിരുന്നു. ഇത് 35,600 രൂപ വരെ താഴ്‌ന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉയർന്നു.

വരും ദിവസങ്ങളിൽ സ്വർണവില സ്ഥിരത ആർജിക്കാൻ സാധ്യതകൾ വിരളമെന്നാണ് വിദഗ്‌ധർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :