സ്വർണവില ഇടിഞ്ഞു, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ
സ്വർണവിലയിൽ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തുടർച്ചയായ നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെയും ഇടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ശേഷമാണ് സ്വർണവില കുറഞ്ഞത്.