വിവാഹസീസണിൽ കൈപൊള്ളും; സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, പവന് 400 രൂപ ഉയർന്നു

ഗ്രാമിന് 50 രൂപ ഉയർന്ന് 3400 രൂപയായി സ്വർണ്ണവില.

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (14:01 IST)
വീണ്ടും സ്വർണ്ണവില റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 400 രൂപ വർധിച്ച് 27200 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 3400 രൂപയായി സ്വർണ്ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ്ണവില കൂടാനുള്ള കാരണം.

ഓഗസ്റ്റ് ഒന്നിന് ഒരു പവന് 25290 രൂപയുണ്ടായിരുന്ന സ്വർണ്ണവിലയാണ് ദിവസങ്ങൾക്കകം ഇത്രയും വർധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :