വമ്പൻ വിലക്കുറവ്, ഫ്രീഡം സെയിൽ ഓഫറുമായി ആമസോൺ

Last Updated: ഞായര്‍, 4 ഓഗസ്റ്റ് 2019 (15:36 IST)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ആമസോണിൽ ഫ്രീഡം സെയിൽ. ആഗസ്റ്റ് എട്ടുമുതലാണ് ഫ്രീഡം സെയിൽ ആരംഭിക്കുക 11 വരെ ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാനാകും. ആമസോൺ പ്രൈം വരിക്കാർക്ക് ഓഗസ്റ്റ് 7 ഉച്ചക്ക് 12മുതൽ തന്നെ ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമായി തുടങ്ങും.

മൊബൈൽ ഫോണുകൾക്കും ആക്സസറീസിനും 40 ശതമാനം വിലക്കുറവാണ് ഓഫറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് വച്ചുകൾ ക്യാമറകൾ തുടങ്ങിയ 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. സ്പീക്കറുകൾക്കും ഹെഡ്‌ഫോണുകൾക്കും 60ശതമാനമാണ് വിലക്കുറവ്. എസ്‌ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന്വർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുന്നതോടെ വലിയ വിലക്കുറവിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :