കശ്മീരിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തയ്യാറെന്ന് സ്റ്റീൽ ബേർഡ്

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (19:50 IST)
കശ്മീരിന്റെ പ്രത്യേക പദവിൽ റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഹെൽമെറ്റ് നിർമ്മാതാക്കളായ സ്റ്റീൽ ബേർഡ്, 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതോടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യമായ കേന്ദ്ര ഭരണ പ്രദേശമായി ജമ്മു മാറി. ഇതോടെയാണ് സ്റ്റീൽബേർഡ് താൽപര്യം വ്യക്തമാക്കിയത്.

ഹിമാചൽപ്രദേശിലെ ബഡ്ഡിയിലുള്ള നിർമ്മാണ യൂണിറ്റിൽ 150 കോടിയുടെ മുതൽ മുടക്ക് കമ്പനി നടത്തിക്കഴിഞ്ഞു ഇവിടെ നിന്നുമുള്ള ഉത്പാദനം 44,500 ഹെൽമെറ്റുകളായി ഉയർത്തിയിട്ടുണ്ട്. 3000 തൊഴിലാളികൾ ഈ യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിലും ഇതേ മതൃകയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യംവക്കുന്നത്.

370ആം അനുച്ഛേദം റദ്ദാക്കിയത് കശ്മീരിന്റെ സാമ്പത്തിക ഉന്നതിക്ക് സഹായിക്കും എന്ന് സ്റ്റീൽ ബേർഡ് എംഡി രാജീവ് കപൂർ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവു വലിയ ഹെൽമെറ്റ് നിർമ്മാതാക്കളാണ് സ്റ്റീൽ ബേർഡ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിൽ ഇല്ലാതായതോടെ ടൂറിസം ബിസിനസ് രംഗങ്ങളിൽ വലിയ നേട്ടം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :